Thursday, May 2, 2024
spot_img

രാജ്യസേവനം ജീവിത വ്രതമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാമത് പിറന്നാൾ സേവനത്തിന്റെ പാതയിൽ വേറിട്ട ആഘോഷമാക്കി തീർക്കാൻ തയ്യാറെടുത്ത് അഹാ ദിഷിക ഫൗണ്ടേഷൻ! 73 പേർ ചേർന്ന് അർഹരായ 73 പേർക്ക് രക്തദാനം നടത്തും ; ശ്രീചിത്ര ഹോസ്പിറ്റൽ എംപ്ലോയീസ് സംഘും സേവനത്തിൽ കൈകോർക്കും

രാജ്യസേവനം ജീവിത ലക്ഷ്യമാക്കി മാറ്റിയ, അതിനായി നിരന്തരം കഠിന പ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73 ആം പിറന്നാൾ ആഘോഷിക്കാൻ രാജ്യം മുഴുവൻ തയ്യാറെടുക്കവേ, അദ്ദേഹത്തിന്റെ പിറന്നാൾ സേവനത്തിന്റെ പാതയിൽ വേറിട്ട ആഘോഷമാക്കി തീർക്കാൻ തയ്യാറെടുത്ത് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രശസ്ത സിനിമാതാരവുമായ കൃഷ്ണകുമാറും അദ്ദേഹത്തിൻറെ ഭാര്യ സിന്ധുവും മകൾ ദിയ കൃഷ്ണയും നേതൃത്വം നൽകുന്ന അഹാ ദിഷിക ഫൗണ്ടേഷൻ. പ്രധാനമന്ത്രിയുടെ എഴുപത്തി മൂന്നാം പിറന്നാൾ 73 പേർ ചേർന്ന് അർഹരായ 73 പേർക്ക് രക്തദാനം നടത്തി ആഘോഷിക്കാനാണ് സംഘടനയുടെ തീരുമാനം.

അഹാ ദിഷിക ഫൗണ്ടേഷനും ശ്രീചിത്ര ഹോസ്പിറ്റൽ എംപ്ലോയീസ് സംഘും ചേർന്നാണ് ഈ സേവനം സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ശാക്തീകരണം എന്നിവയാണ് അഹാ ദിഷിക ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ.

ഇത് ആദ്യമായാണ് അഹാ ദിഷിക ഫൗണ്ടേഷൻ രക്തദാന സേവനം നടത്തുന്നത്. നാളെ അതായത്, സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ എട്ടര മുതൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ ആണ് രക്തദാനം നടക്കുന്നത്. രക്തദാനം നടത്തുവാനോ പങ്കെടുക്കുവാനോ താല്പര്യമുള്ളവർ +91 9645711602 (സന്തോഷ് ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles