Monday, May 6, 2024
spot_img

കെഎസ്ഇബി; പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് ?

തിരുവനന്തപുരം: കെ എസ് ഇ ബിയിൽ നിലനിൽക്കുന്ന പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുക. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം നിലനിൽക്കവെയാണ് ഇത് പരിഹരിക്കാനുള്ള യോഗം നടത്തുക. സർക്കാൻ ഇന്നലെ വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശ്ന പരിഹാരത്തിനായി യോഗം നടത്തുന്നതിനെ കുറിച്ച് ധാരണയിലെത്തിയിരുന്നു.

അതേസമയം, സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ, സ്ഥലം മാറ്റം തുടങ്ങിയ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നൽകിയ നിർദേശം.

Related Articles

Latest Articles