Thursday, October 15, 2026

ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; 30 പേർക്ക് പരുക്ക്

തുറവൂർ ∙ ലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരുക്ക്. വൈകിട്ട് ഏഴിനായിരുന്നു അപകടം.ദേശീയപാതയിൽ കോടംതുരുത്തിൽ മീഡിയൻ വിടവിലൂടെ യുടേൺ തിരിയുകയായിരുന്ന ട്രെയ്‌ലർ ലോറിയുടെ പിന്നിലാണ് ബസ് ഇടിച്ചു കയറിയത്

ചേർത്തലയിൽനിന്നു തോപ്പുംപടിയിലേക്കു പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നു പൊലീസ് അറിയിച്ചു.

Related Articles

Latest Articles