Thursday, May 23, 2024
spot_img

ഗവണ്‍മെന്റ് കോളജില്‍ മോഷണം; എസ്എഫ്ഐ, കെഎസ് യു നേതാക്കളുൾപ്പെടെ 7 പേർ അറസ്റ്റിൽ

മലപ്പുറം: ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവര്‍ ഉള്‍പ്പെടെ 7 വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിൽ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് കഴിഞ്ഞയാഴ്ട മോഷണം പോയത്.

കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിൽ പരാതി നല്‍കിയത് തിങ്കളാഴ്ചയാണ്. ഇതേ കോളേജില്‍ പഠിക്കുന്ന ആറ് പേരും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പ്രതികള്‍. ഇതില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടും. മോഷ്ടിച്ച ബാറ്ററികള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകൾ കണ്ടെത്തിയില്ല. കേസില്‍ ഉള്‍പ്പെട്ട യൂണിറ്റ് സെക്ടട്ടറി വിക്ടര്‍ ജോണ്‍സണെയും മറ്റ് മൂന്ന് പ്രവര്‍ത്തകരെയും പുറത്താക്കിയെന്ന് എസ്എഫ്ഐ മലപ്പുറം ഏരിയാ കമ്മിറ്റി അറിയിച്ചു.

Related Articles

Latest Articles