Saturday, May 18, 2024
spot_img

പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രവുമായി ലാലേട്ടൻ; കളർഫുൾ, പൊളി ലുക്കെന്ന് ആരാധകര്‍; സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻറെ ഓരോ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറും. ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ മോഹൻലാലിൻറെ പുത്തന്‍ ഫോട്ടോഷൂട്ടും വൈറലായി മാറിയിരിക്കുകയാണ്.

ഒരു കാലില്‍ ശരീരം ബാലന്‍സ് ചെയ്ത് ചിരിച്ചുകൊണ്ട് താഴേക്ക് നോക്കുന്ന ലാലേട്ടനെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്. കമന്റ് ബോക്സില്‍ ഈ ഗെറ്റപ്പില്‍ ഒരു സിനിമ ചെയ്യാമോ എന്നാണ് ആരാധകര്‍ കൂടുതലും ആവശ്യപ്പെടുന്നത്. അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ലോക്ക്ഡൗണില്‍ മലയാള സിനിമയ്ക്ക് ബ്രേക്കിട്ടപ്പോഴും ദൃശ്യം 2 വിലൂടെ ആരാധകരെ ആസ്വാദത്തിന്റെ പുതിയ തലത്തിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. ഇനിയും താരത്തിന്റെ പൂര്‍ത്തീകരിച്ച ഒന്നിലധികം ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. അതേസമയം ബ്രോ ഡാഡിയുടെ തിരക്കിലാണ് മോഹന്‍ലാല്‍. മാത്രമല്ല 12ത് മാന്‍ ചിത്രീകരണവും പുരോഗമിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles