Monday, October 12, 2026

കോവിഡിൽ കൂടുതൽ ആശ്വാസം: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 14,313 പേർക്ക് മാത്രം രോഗം

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ (Covid Updates In India) എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,57,740 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയർന്നു.

നിലവിൽ 1,61,555 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇതുവരെ 3,42,60,470 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ 0.47 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 1.18 ശതമാനം ആണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1.22 ശതമാനം ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്‌സിൻ ഡോസുകൾ നൽകി. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം കേരളത്തിൽ നിന്ന് തന്നെയാണ് പകുതിയിലധികം രോഗികളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 514 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 78,722 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles