Saturday, April 20, 2024
spot_img

സ്വാതന്ത്ര്യസമരസേനാനി മംഗലാട്ട്‌ രാഘവൻ അന്തരിച്ചു

തലശ്ശേരി: സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട്‌ രാഘവൻ അന്തരിച്ച. 100 വയസായിരിന്നു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും മാഹി വിമോചന പോരാട്ടത്തിലും പങ്കെടുത്ത ആദ്യകാല സോഷ്യലിസ്‌റ്റാണ്‌. മംഗലാട്ട് ചന്തുവിന്റെയും കുഞ്ഞിപ്പുരയില്‍ മാധവിയുടെയും മകനാണ്. തലശേരി ചേറ്റംകുന്നിലാണ് താമസം

1948 ഒക്‌ടോബറിൽ മാഹി ഫ്രഞ്ചുകാരിൽ നിന്ന്‌ പിടിച്ചെടുത്ത സമരത്തിന്റെ നായകനായിരുന്നു. സമരത്തിന്റെ പേരിൽ 20 വർഷം തടവിനും ആയിരം ഫ്രാങ്ക്‌ പിഴയടക്കാനും ശിക്ഷിച്ചു. 1948ലെ സ്വതന്ത്ര്യമയ്യഴി ഭരണകൗൺസിലിലും മയ്യഴി വിമോചനത്തിന്‌ ശേഷം രൂപീകരിച്ച 15 അംഗ കൗൺസിലിലും അംഗമായി. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതി അംഗം. 1981ൽ കണ്ണൂർ ബ്യൂറോ ചീഫായി വിരമിച്ചു.

വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, അയ്യപ്പപണിക്കർ പുരസ്കാരം, എംഎൻ സത്യാർത്ഥി പുരസ്കാരം, മയിൽപ്പീലി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ കെ വി ശാന്ത. മക്കൾ: പ്രദീപ്‌, ദിലീപ്‌, രാജീവ്‌, ശ്രീലത, പ്രേമരാജൻ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles