Friday, May 10, 2024
spot_img

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അക്രമത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റക്കാനൊരുങ്ങി പോ​ലീ​സ്. അക്രമത്തിൽ പങ്കെടുത്തതായി തി​രി​ച്ച​റി​ഞ്ഞ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇവരെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥരുടെ പ്രതീക്ഷ. നാ​ലു മു​ത​ൽ ആ​റു വ​രെ പ്ര​തി​ക​ളും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യ അ​ദ്വൈ​ത്, ആ​രോ​മ​ൽ എ​സ്. നാ​യ​ർ, ആ​ദി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി നേരത്തെ കോടതി ത​ള്ളി​യി​രു​ന്നു.

ഇക്കഴിഞ്ഞ ജൂ​ലൈ 12- നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ൽ ച​ന്ദ്ര​നെ സ​ഹ​പാ​ഠി​ക​ളാ​യ എ​സ്എ​ഫ്ഐ അക്രമി സം​ഘം കു​ത്തി​വീ​ഴ്ത്തി​യ​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളായ ശിവരഞ്ജിത്, നസീം എന്നിവരെ പോ​ലീ​സ് നേരത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇവർ അ​ഖിലിനെ കുത്താനുപയോഗിച്ച ക​ത്തി പോ​ലീ​സ് ക്യാമ്പസിൽനിന്നുതന്നെ ക​ണ്ടെ​ടു​ത്തി​രു​ന്നു.

നാളെ കോ​ള​ജ് തുറക്കുമ്പോൾ സംഭവത്തിന് ദൃക്‌സാക്ഷികളായ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ക​ത്തി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി യെ​ടു​ക്കാ​നു​ള്ള ന​ട​പ​ടികൾ ആ​രം​ഭി​ച്ചു. ക​റു​ത്ത പി​ടി​യു​ള്ള ക​ത്തി​യു​മാ​യി ശി​വ​ര​ഞ്ജി​ത്തും ചു​വ​ന്ന പി​ടി​യു​ള്ള ക​ത്തി​യു​മാ​യി ന​സീ​മും വി​ര​ട്ടി​യോ​ടി​ച്ചെ​ന്ന് ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related Articles

Latest Articles