Monday, May 27, 2024
spot_img

സ്വന്തം രക്തം കൊണ്ട് ഭാരതമാതാവിന്റെ കാൽകഴുകിയ ധീരൻ! ഇന്ന് മദൻലാൽ ധിംഗ്രയുടെ ജന്മദിനം

ഇന്ന് സെപ്‌തംബർ 18 മദൻലാൽ ധിംഗ്ര ജന്മദിനം. 1909 ഓഗസ്റ്റ് 17 ന് ലണ്ടനിലെ പെന്റൻവാലി ജയിലിൽ തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരിയാണ് മദൻലാൽ ധിംഗ്ര. വീരസവർക്കറുമായുള്ള ബന്ധമാണ് ധിംഗ്രയെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്ക് ആകർഷിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഓഫീസ് തലവൻ കഴ്സൺ വാലിയെ വെടിവെച്ചു കൊന്നതിനാണ് ധിംഗ്രയെ തൂക്കിലേറ്റാൻ വിധിച്ചത്. 1909 ഓഗസ്റ്റ് 17 ന് രാവിലെ പെന്റൻവാലി ജയിലിൽ വെച്ച് ആ വിപ്ലവ നക്ഷത്രം തൂക്കിലേറ്റപ്പെട്ടു.

“ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക. ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന. വന്ദേമാതരം”

ഇതായിരുന്നു ധീര വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ അന്ത്യ പ്രസ്താവനയിലെ വരികൾ. വിദേശത്ത് വെച്ച് ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ആദ്യ ബലിദാനങ്ങളിലൊന്നായി മദൻ ലാൽ ധിംഗ്രയുടെ ജീവത്യാഗത്തെ കണക്കാക്കുന്നു. ധിംഗ്രയുടെ അന്ത്യ പ്രസ്താവന ദേശസ്നേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവു മനോഹരമായ ഒന്നാണെന്ന് വിൻസ്റ്റൺ ചർച്ചിലിനു പോലും പറയേണ്ടി വന്നു. ലാലാ ഹർദയാൽ പറഞ്ഞു. “ഇംഗ്ലണ്ട് വിചാരിക്കുന്നുണ്ടാവാം അവർ മദൻ ലാൽ ധിംഗ്രയെ വധിച്ചെന്ന്. സത്യത്തിൽ ധിംഗ്രയാണ് അനശ്വരൻ. ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുകയാണ് അദ്ദേഹം ചെയ്തത്.” ദേശാഭിമാനികളുടെ ഹൃദയത്തിലെ അഗ്നിനക്ഷത്രം, ഭാരതമാതാവിന്റെ വീരപുത്രന് ശത ശത വന്ദനങ്ങൾ…

Related Articles

Latest Articles