Thursday, October 15, 2026

തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ എത്ര? റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​റിനോട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ന​വം​ബ​ര്‍ 12 ന് ​മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ട്രി​ച്ചി​യി​ല്‍ ര​ണ്ടു​വ​യ​സു​കാ​ര​ന്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു മ​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​പ​ടി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ കോ​ട​തി പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി.

ജ​സ്റ്റീ​സു​മാ​രാ​യ എം. ​സ​ത്യ​നാ​രാ​യ​ണ​ന്‍, എ​ന്‍. ശേ​ഷ​സാ​യി എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കു​ഴ​ല്‍​ക്കി​ണ​റു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌ വി​വ​ര​ങ്ങ​ളും മൂ​ടാ​നു​ള്ള കി​ണ​റു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വി​വ​ര​മു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

Related Articles

Latest Articles