Wednesday, September 23, 2026

കോഴികാഷ്ടത്തിൽ സ്‌ഫോടക വസ്‍തുക്കൾ ഒളിപ്പിച്ച് മലപ്പുറത്ത് എത്തിച്ചു; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

മലപ്പുറം: കോഴിക്കാഷ്ടം ചാക്കുകളിൽ നിറച്ച് ചാക്കുകളിലൊളിപ്പിച്ച് ചാക്കുകളിലാക്കി സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്.

10,000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6, 750 കിലോ ജലാറ്റിന്‍ സ്റ്റിക് (54, 810 എണ്ണം), 38, 872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടിച്ചെടുത്തത്.

സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്ക്ിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരിരുന്നു ഇവ.വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന വ്യാജേനയാണ് ലോറിയില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയത്. ഗോഡൗണില്‍ വന്‍ സ്ഫോടകവസ്തു ശേഖരമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണാടക സ്വദേശി ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി സംഭവ സമയത്ത് തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സോമശേഖരയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Related Articles

Latest Articles