Monday, May 6, 2024
spot_img

പൂജാസമയത്ത് അതിക്രമിച്ച് കയറി ഗുരുഗ്രന്ഥസാഹിബ് അപമാനിക്കാൻ ശ്രമം; സുവർണ്ണക്ഷേത്രത്തിൽ അക്രമിയെ തല്ലിക്കൊന്ന് ഭക്തർ

അമൃത്സർ : പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഗുരുഗ്രന്ഥസാഹിബ് അപമാനിക്കാൻ ശ്രമിച്ച അക്രമിയെ തല്ലിക്കൊന്ന് ഭക്തർ.

ഇന്ന് വൈകുന്നേരം ക്ഷേത്രത്തിൽ പതിവ് പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സംഭവം .

https://twitter.com/KreatelyMedia/status/1472239310204129280

ക്ഷേത്രത്തിലേക്ക് പെട്ടെന്ന് യുവാവ് കടന്നു വരികയും പൂജകൾ നടക്കുന്നിടത്ത് പ്രവേശിച്ച് വിശുദ്ധ ഗ്രന്ഥ സാഹിബിൽ ഒരു കിർപ്പൻ കൊണ്ട് ഇടിക്കുകയായിരുന്നു. ഗുരുദ്വാരയുടെ ശ്രീകോവിലിൽ നിന്നാണ് ഇയാൾ സ്വർണ്ണ കിർപാൻ എടുത്തതെന്നാണ് റിപ്പോർട്ട്.

അവിടെ സൂക്ഷിച്ചിരുന്ന വാളും ഈ യുവാവ് കൈക്കലാക്കിയിരുന്നു. അവിടെയുണ്ടായിരുന്ന സേനാംഗങ്ങളാണ് യുവാവിനെ പിടികൂടിയത് .

അതേസമയം ഇയാളെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് എസ്‌ജി‌പി‌സി ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു .

എന്നാൽ പിന്നീട് ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന്
അക്രമി മരിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles