Wednesday, September 23, 2026

മനോദൗര്‍ബല്യമുളള യുവാവ് ട്രക്കുമായി കടന്നു കളഞ്ഞു; സഞ്ചരിച്ചത് 27 കിലോമീറ്റര്‍; ഒടുവിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കൊരട്ടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി മനോദൗര്‍ബല്യമുള്ള യുവാവ് സഞ്ചരിച്ചത് 27 കിലോമീറ്റര്‍. മണ്ണുത്തി-നെടുമ്പാശേരി ദേശീയപാതയിലായിരുന്നു സംഭവം. ലോറിയുടെ ഡ്രൈവര്‍ ഈ സമയം വണ്ടിയുടെ കാബിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നത് കൊണ്ട് തന്നെ നാട്ടുകാര്‍ ബഹളം വെക്കുകയും ട്രക്ക് തടയുകയും ചെയ്തപ്പോഴാണ് വിവരം അറിഞ്ഞത്. എന്നാൽ ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊരട്ടി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. മുന്‍ ട്രക്ക് ഡ്രൈവര്‍ കൂടിയാണ് ഈ യുവാവ്.

അതേസമയം കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സാധനങ്ങളുമായി വന്ന ട്രക്കായിരുന്നു ഇത്. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്ക് സമീപം വണ്ടി നിര്‍ത്തി ട്രക്കിന്റെ ഡ്രൈവര്‍ ശുചിമുറിയില്‍ പോയി.തുടർന്ന് മറ്റൊരു ഡ്രൈവര്‍ ഈ സമയം വണ്ടിയ്‌ക്കുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വണ്ടിയില്‍ നിന്ന് താക്കോല്‍ എടുത്തതുമില്ല. ഈ സമയത്താണ് വഴിയരികില്‍ നിന്ന യുവാവ് ട്രക്കുമായി കടന്നു കളഞ്ഞത്. എന്നാൽ പലയിടത്തും ഇയാള്‍ അപകടകരമായി വണ്ടി ഓടിക്കാന്‍ തുടങ്ങിയതോടെ പൊങ്ങത്ത് വച്ച് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ട്രക്ക് തടഞ്ഞു. പിന്നീട് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വിട്ടയച്ചു.man-with-mental-disabilities-went-with-truck.

Related Articles

Latest Articles