Thursday, May 2, 2024
spot_img

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് തുടങ്ങും

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ നാളെ പച്ചക്കൊടി വീശും.

സെക്കന്ദരാബാദ്- കൊല്ലം സ്‌പെഷ്യൽ നാളെ ഉച്ചയ്‌ക്ക് 2.20-ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടും. തിങ്കളാഴ്ച രാത്രി 11.55-ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 21-ന് പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് മടക്കയാത്ര

നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്‌ക്ക് 3.50-ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20-ന് ഉച്ചയ്‌ക്ക് 4.50-ന് കോട്ടയത്തെത്തും. പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20-ന് വൈകിട്ട് ഏഴിന് കോട്ടയത്ത് നിന്ന് പുറപ്പെടും.

Related Articles

Latest Articles