മാന്നാർ: മാന്നാർ ദുബായ് ബസാർ ഷോപ്പിംഗ് സെന്ററിൽ തീപിടുത്തം. രണ്ട് കടകൾ പൂർണ്ണമായി കത്തി നശിച്ചു. പരുമല ജങ്ഷന് സമീപമുള്ള ദുബായ് ബസാർ, അതിനടുത്തുള്ള പലചരക്ക് കട എന്നിവയാണ് കത്തിയമർന്നത്.
ചൊവ്വാഴ്ച രാവിലെ 9.30നാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേന സംഘങ്ങൾ ചേർന്ന് തീയണച്ചു.

