Saturday, May 4, 2024
spot_img

മലപ്പുറത്ത് വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നിലമ്പൂർ: മലപ്പുറത്ത് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പൂക്കോട്ടുപാടത്താണ് സംഭവം. 15.67 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പിടിച്ചെടുത്തു.

അമരമ്പലം വാൽപ്പറമ്പിൽ സൈനുൽ ആബിദ് (29), നിലമ്പൂർ ചെറുവത്തുകുന്ന് പൂവത്തിങ്കൽ നിസാമുദ്ദീൻ (23) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായത്.

Related Articles

Latest Articles