Sunday, April 28, 2024
spot_img

ഹരിപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം ; വിഗ്രഹ പ്രഭയടക്കം 51,000 രൂപയുടെ നഷ്ടം,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ഹരിപ്പാട് നരിഞ്ചിൽ ക്ഷേത്രത്തിൽ വൻ മോഷണം.ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ചാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഏഴ് കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹപ്രഭയടക്കം 51,000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്.നാല് കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും മോഷണം പോയിട്ടുണ്ട്. മൂന്ന് കിലോഗ്രം ഭാരം വരുന്ന പൂജാ പാത്രസെറ്റ്, മൂന്ന് കിലോഗ്രാം തൂക്കം വരുന്ന രണ്ട് തൂക്ക് വിളക്കുകൾ, രണ്ടര കിലോഗ്രാം വരുന്ന നിലവിളക്ക് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആറ് ചെറുവിളക്ക് എന്നിവ നഷ്ടമായി.

തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ഉരുളി, ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് ചെറിയ ഉരുളികൾ, രണ്ട് ഗ്യാസ് സ്റ്റൗകൾ കൂടാതെ ശ്രീകോവിലിന് മുൻവശം തുടലിട്ട് പൂട്ടിയിരുന്ന സ്റ്റീലിന്റെ കാണിക്കവഞ്ചി എന്നിവയും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles