Monday, May 6, 2024
spot_img

ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെ; സർവ്വ ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുന്നു; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു ആശംസകൾ പങ്കുവച്ചത്.

വിഷു ആശംസകൾ അറിയിച്ചുകൊണ്ടുള്ള കാർഡാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിജയം, സന്തോഷം മികച്ച ആരോഗ്യം എന്നിവയാൽ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
മലയാളത്തിന് പുറമേ ഇംഗ്ലീഷിലും ആശംസ അറിയിച്ചുകൊണ്ടുള്ള കാർഡ് പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles