Friday, May 24, 2024
spot_img

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ; മേധാ പട്‌കർ ഗുജറാത്തിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത എന്ന് ബി ജെ പി വക്താവ് സുരേഷ് നഖുവ

 

ന്യൂഡൽഹി : ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥിയായി സാമൂഹിക പ്രവർത്തക മേധാ പട്കർ മത്സരിക്കുമെന്ന സാധ്യത പങ്കുവെച്ച് ബിജെപി വക്താവ് സുരേഷ് നഖുവ.

‘‘എനിക്കുകിട്ടുന്ന വിവരം അനുസരിച്ച് ഇന്ത്യാവിരുദ്ധ, വികസനവിരുദ്ധ, ഗുജറാത്ത് വിരുദ്ധ മേധാ പട്കറിനെ ആയിരിക്കും ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിലേക്കു അരവി‍ന്ദ് കേജ്‌രിവാൾ പ്രഖ്യാപിക്കുക’’ – സുരേഷ് നഖുവ ട്വീറ്റ് ചെയ്തു.

. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മേധാ പട്കർ എഎപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. ,

‘‘നർമദ നദിയിലെ വെള്ളം കച്ചിൽ എത്തിയപ്പോൾ, അൻപതു വർഷങ്ങളായി ഈ വെള്ളം കച്ചിന് ലഭ്യമാക്കാതിരിക്കാൻ കഷ്ടപ്പെട്ടവരെക്കൂടി നമ്മൾ ഓർമിക്കണം. നർമദ അണക്കെട്ട് പദ്ധതിയെ എതിർത്ത അർബൻ നക്സലുകള്‍ ആരെന്ന് നമുക്ക് അറിയാം’’ – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഭുജ് ജില്ലയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. എന്നാൽ ഈ പരാമർശം മേധാ പദ്കറിനെതിരെയുള്ളതായതിനാൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Related Articles

Latest Articles