Friday, May 17, 2024
spot_img

വനിത ദിനത്തില്‍ വി ദ വുമന്‍ ഓഫ് ഏഷ്യ കൂട്ടായ്മയില്‍ നടി ഭാവന പങ്കെടുക്കുമെന്ന് ബര്‍ഖ ദത്ത്

തിരുവനന്തപുരം: ഈ വരുന്ന വനിതാ ദിനത്തോടനുബന്ധിച്ച് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ ഭാവന പങ്കെടുക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകയായ ബർഖാ ദത്ത് ആണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്.

അതേസമയം പരിപാടിയുടെ പോസ്റ്റര്‍ ‘വി ദ വുമന്‍ ഏഷ്യ’യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി ഉണ്ടായേക്കുക. വി ദ വുമന്‍ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റര്‍ ഹാന്‍ഡിലുകളിലും, ബര്‍ഖാ ദത്തിന്റെ ‘മോജോ സ്‌റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.

Related Articles

Latest Articles