Saturday, October 10, 2026

മേം ഹൂ മൂസ; പ്രമോഷനുമായി സുരേഷ് ​ഗോപി കോഴിക്കോട് എത്തുന്നു

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ സുരേഷ് ​ഗോപി കോഴിക്കോട് എത്തുന്നു. വരുന്ന ബുധനാഴ്ച സെപ്റ്റംബർ 21 നാണ് സുരേഷ് ​ഗോപിയും സിനിമയിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളും മലബാറിന്റെ മണ്ണിലേയ്‌ക്ക് എത്തുന്നത്. വൈകിട്ട് 6.30 മണിയ്‌ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നടക്കുക. പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ സുരേഷ് ​ഗോപി തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

നിരവധി പ്രത്യേകതകളുള്ള ഈ സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ​ഗോപി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് സുരേഷ് ​ഗോപിയുടേത്. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. ഇന്ത്യയിലെ സമകാലിക സംഭവങ്ങൾ കടന്നുവരുന്ന ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ചിത്രമാണ് ‘മേം ഹൂ മൂസ’എന്ന് സംവിധായകൻ പറഞ്ഞിരുന്നു.

കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles