Tuesday, April 30, 2024
spot_img

‘മാനസിക സംഘർഷങ്ങൾ അർബുദത്തിന് വരെ കാരണമാകുന്നു,മനസ്സിനെ നിയന്ത്രിക്കുകയും ക്രമത്തിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്’;അയ്യപ്പ സത്രവേദിയിൽ ഡോ: ബി പത്മകുമാർ

റാന്നി:എല്ലാ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പിന്നിൽ മാനസിക കാരണങ്ങൾ ഉണ്ടെന്നും ക്യാൻസർ പോലും മാനസിക സംഘർഷങ്ങൾ മൂലമുണ്ടാകുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫെസ്സർ ഡോക്ടർ ബി പത്മകുമാർ. മനസ്സിനെ നിയന്ത്രിക്കുകയും ക്രമത്തിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മനസ്സിനെ നിയന്ത്രിക്കാൻ യമ നിയമ പഞ്ചകങ്ങൾ പാലിക്കണം. ശരണ വഴികളിലൂടെ നടക്കുമ്പോൾ വേദശാസ്ത്രാദികളിലൂന്നിയ ചാര്യാ ക്രമങ്ങൾ അറിഞ്ഞോ അറിയാതെയോ പാലിക്കുകയാണ്.

ഭജനകൾ, ആഴി പൂജകൾ, സത്‌സംഗങ്ങൾ, യോഗ ഇവയെല്ലാം മനസ്സിന്റെയും ശരീരത്തിന്റെയും സംരക്ഷണത്തിന് മരുന്നുകൾ പോലെ തന്നെ ഏറ്റവും ആവശ്യമുള്ളത്. ധ്യാനത്തിലും പൂജകളും പങ്കെടുക്കുന്നത് വഴി മനസ്സിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ശബരിമല വ്രതാചാരവും തീർഥാടനവും ശരീരത്തിനും മനസ്സിനും ശുദ്ധി വരുത്തുന്നു. മിതമായ ഭക്ഷണം, ബ്രഹ്മചര്യം, ശുദ്ധമായ വസ്ത്രം, ജപം പ്രാർഥന, സത്‌സംഗങ്ങൾ, ക്ഷേത്ര ദർശനം, നാമ ജപം തുടങ്ങിയവ എല്ലാം ശരീരത്തെയും മനസ്സിനെയും നവീകരിക്കുകയും ചെയ്യുമെന്നും ഡോക്ടർ ബി പത്മകുമാർ പറഞ്ഞു. സത്ര വേദി ഇത്തരത്തിലുള്ള പ്രോത്സാഹനം ഭക്ത ജനങ്ങൾക്ക് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടർ ജയകുമാർ, ഡോക്ടർ രാജേന്ദ്രൻ , ഡോക്ടർ ആര്യ ലക്ഷ്മി പ്രസാദ്, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles