Friday, May 24, 2024
spot_img

മൻ‌മോഹൻ സിംഗിന്‍റെ എസ്‌പിജി സുരക്ഷ കേന്ദ്രം പിൻ‌വലിച്ചു, ഇനി സി‌.ആർ‌.പി‌.എഫ് സംരക്ഷണം

ദില്ലി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻ‌മോഹൻ സിംഗിന്‍റെ എസ്‌.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻ‌വലിച്ചു. ഇനി മുതൽ സി‌.ആർ‌.പി.എഫിന്‍റെ സുരക്ഷയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. എസ്‌.പി.ജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ദില്ലിയിലെ വസതിയില്‍ ഇപ്പോഴും 200-ഓളം സുരക്ഷാ ഭാടന്മാരുണ്ടെന്ന് ദി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


മൂന്നു മാസത്തെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാത്തതിനാലാണിത്. എസ്‌.പി‌.ജി സുരക്ഷ നൽകേണ്ടവരുടെ പട്ടിക ഓരോ വർഷവും പുനഃപരിശോധിക്കാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൻ‌മോഹൻ സിംഗിനെ ഒഴിവാക്കിയത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക വാദ്രയ്ക്കും മാത്രമാണ് എസ്‌.പി.ജി സുരക്ഷയുള്ളത്.

Related Articles

Latest Articles