Tuesday, October 27, 2026

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി; മദ്രസാ അദ്ധ്യാപകൻ ഹബീബ് അറസ്റ്റിൽ; പ്രതിക്കെതിരെ പോലീസിന് ലഭിച്ചത് നിരവധി പരാതികൾ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. നിരവധി കുട്ടികളെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയെ തുടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

പ്രതിക്കെതിരെ നിരവധി രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2022 മുതൽ ഇയാൾ കുട്ടികളെ പീഡനത്തിനരയാക്കിയെന്നാണ് പരാതി. ഇയാൾ ലൈംഗിക താത്പര്യത്തോടെ കുട്ടികളെ സ്പർശിച്ചുവെന്നാണ് രക്ഷിതാക്കളുയർത്തുന്ന ആരോപണം. ഇതിനോടകം തന്നെ അഞ്ച് കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles