Wednesday, October 14, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് അകത്തായി;ജാമ്യത്തിലിറങ്ങിയ യുവാവ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു;21 കാരൻ വീണ്ടും അകത്ത്

പത്തനംതിട്ട :17 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 21 കാരൻ
ജാമ്യത്തിലിറങ്ങിയ ശേഷം 14 കാരിയെ പീഡിപ്പിച്ചു.പ്രതി വീണ്ടും അകത്ത്.പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ താമസിക്കുന്ന അജിത്താണ് പിടിയിലായത്.

ആറ് മാസം മുൻപാണ് 17 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചിച്ചത്.തുടർന്ന് നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അടൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ശേഷം ജാമ്യത്തിലിറങ്ങിയാണ് ഇയാൾ 14 കാരിയെ പീഡിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ കേസിലാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles