Wednesday, September 23, 2026

ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ചത്; ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങൾ ഹൃദയത്തിൽ കുടിയിരുത്തുന്നതെന്ന് സുരേഷ് ഗോപി

ചെന്നൈ: ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുൻ എം.പി.യും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബിൽ ബി.ജെ.പി. തമിഴ്‌നാട് ഘടകത്തിന്റെ ഇതരഭാഷാസെൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങൾ ഹൃദയത്തിൽ കുടിയിരുത്തുന്നത്. ജൻധൻ അക്കൗണ്ട്, സ്വച്ഛ്‌ ഭാരത്, കാർഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങൾക്കൊപ്പംനിന്നു. മികച്ച രാഷ്ട്രീയനേതാക്കളെപ്പോലും നല്ലതുചെയ്യാൻ അനുവദിക്കാതിരുന്ന മേൽക്കോയ്മ മുൻ ഭരണങ്ങളിൽ ഉണ്ടായിരുന്നു. അതു മാറ്റിമറിച്ചത് നരേന്ദ്രമോദിയാണ്. ആദ്യം ദോഷകരമെന്നു തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനംചെയ്ത പലപദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു. കാലം അതു വ്യക്തമാക്കിത്തരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Latest Articles