Thursday, May 23, 2024
spot_img

തിരുപ്പതി ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ആന്ധ്രാ മുഖ്യമന്ത്രിയുടെ ഹൃദ്യസ്വീകരണം

തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിൻ്റെ ആദ്യ തിരുപ്പതി സന്ദര്‍ശനമാണിത്. മാലദ്വീപിലും ശ്രീലങ്കയിലുമായി നടത്തിയ ഹൃസ്വമായ വിദേശ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി തിരുപ്പതിയിലെത്തിയത്.

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ എസ്എ ല്‍ നരസിംഹന്‍, മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി, ബിജെപി നേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

ക്ഷേത്രസന്ദര്‍ശനത്തിന് മുന്‍പ് പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു. നേരത്തേ 2014 ലും 2015ലും 2017ലും മോദി തിരുപ്പതി സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Latest Articles