Thursday, October 1, 2026

മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം !പ്രഖ്യാപനം നടത്തി മോഹൻലാൽ ; അണിയറയിലൊരുങ്ങുന്നത് സസ്പെൻസ് ത്രില്ലറോ ?

ദൃശ്യം 2 ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ മോഹൻലാൽ തന്നെയാണ് പേര് പ്രഖ്യാപനം നടത്തിയത്. നേര് എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 33-ാമത് ചിത്രം എന്ന പ്രത്യേകതയും ‘നേരിനു’ണ്ട്.

ബ്രെയ്‌ലി ലിപിയുടെ പശ്ചാത്തലത്തിൽ നീതിദേവതയുടെ ചിത്രമാണ് നേര് എന്ന പേരിനൊപ്പം കാണാനാകുന്നത്. നേരത്തെ ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രമായി മോഹൻലാൽ എത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന സമയത്ത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ 12ത് മാൻ ആണ് മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

Related Articles

Latest Articles