Sunday, October 25, 2026

ഇത് കോടികളുടെ ‘ആറാട്ട്: ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് മോഹൻലാല്‍

തീയേറ്ററുകളിൽ ആവേശമായി മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ‘ആറാട്ട്‘. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്ന സിനിമാമേഖലയ്ക്ക് ആറാട്ട് നൽകുന്ന ഉണർവ് ചെറുതല്ല.

ഇപ്പോഴിതാ ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്.

മോഹൻലാല്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആദ്യ ദിവസം തന്നെ വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനായി എത്തിയത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. ആറാട്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം ആദ്യദിനം 3.50 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യൻ സെൻററുകളിൽ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിൻറെ റിലീസ് ദിന ഇന്ത്യൻ കളക്ഷൻ 4 കോടിയാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്.

ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസ്തിക, മാളവിക മേനോന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Related Articles

Latest Articles