Thursday, September 24, 2026

എറണാകുളത്ത് ഭക്ഷണശാലയിൽ അരുംകൊല; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി

കൊച്ചി: എറണാകുളം നഗര മധ്യത്തിൽ അരുംകൊല. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപമുള്ള ഭക്ഷണശാലയിലാണ് ആക്രമണം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റൊരാൾ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി എഡിസണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊജ്ജിതമാക്കി.

Related Articles

Latest Articles