Saturday, May 4, 2024
spot_img

തൃശ്ശൂരിലെ ടിടിഇയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശ്ശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കും.

അതേസമയം കേസിലെ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി തള്ളിയിട്ടെന്ന് എഫ്ഐആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐപിസി 302- കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എഴ് മണിയോടെയാണ് എറണാകുളം-പട്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.

Related Articles

Latest Articles