Monday, April 29, 2024
spot_img

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍: ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ ദൃശ്യങ്ങൾ സഹിതം വയനാട്ടിൽ തുറന്നു കാട്ടാനൊരുങ്ങി എൻഡിഎ

കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി എന്‍ഡിഎ. ഇതിന്‍റെ ഭാഗമായി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന അമേഠി മണ്ഡലത്തിലെ ശോചനീയാവസ്ഥ ജനങ്ങള്‍ക്കിടയില്‍ വിവരിക്കാനായാണ് വനിതകളെ വയനാട്ടിൽ എത്തുന്നതെന്നാണ് വിവരം.

ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അമേഠിയില്‍ നിന്ന് എത്തുന്ന വനിതകള്‍ വയനാട്ടിലെ വോട്ടര്‍മാക്ക് മുന്നില്‍ ദൃശ്യങ്ങള്‍ സഹിതം വിവരിക്കും. അരനൂറ്റാണ്ടിലേറെയായി അമേഠിയെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ തുറന്നു കാട്ടാന്‍ ഇതിലൂടെ സാധിക്കുമെന്ന് എന്‍ഡിഎ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അമേഠിയെപ്പോലും വയനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവത്ക്കര പ്രചാരണമാണ് വനിതകളെ രംഗത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറയുന്നു.

Related Articles

Latest Articles