Thursday, May 9, 2024
spot_img

സർവ്വത്ര അബദ്ധമായി പുതിയ ഭൂപടവും;ഒരേ സര്‍വേ നമ്പര്‍ ബഫര്‍സോണിന് അകത്തും പുറത്തും

തിരുവനന്തപുരം∙ വനംവകുപ്പ് പ്രസിദ്ധീകരിച്ച സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടത്തിലും സർവ്വത്ര അബദ്ധം. ഭൂപടത്തിൽ ഒരേ സര്‍വേ നമ്പരിലുള്ള ഭൂമി ബഫര്‍സോണിന് അകത്തും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്. പറമ്പിക്കുളത്ത് ഒരേ സർവേ നമ്പരിൽ ഉൾപ്പെട്ട സ്ഥലം ബഫർസോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ്‌വാലിക്കു പകരം നൽകിയിരുന്നത് തട്ടേക്കാട് പക്ഷിസങ്കേതമായിരുന്നെങ്കിലും പിന്നീട് അബദ്ധം മനസിലാക്കി തിരുത്തി.

പാലക്കാട് മണ്ണാർക്കാട് നഗരസഭ ബഫർസോണിൽനിന്ന് ഒഴിവായി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തും പുതിയ ഭൂപടത്തിൽ സോണിനു പുറത്താണ്. ഭൂപടത്തിന്റെ കരട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, കരട് ഭൂപടത്തിൽ പിഴവുകൾ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. അതിനാൽ സമിതിയുടെ ഓൺലൈൻ യോഗമാണ് പിഴവുകൾ തിരുത്തികൊണ്ടുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പരുകൾ കൂടി ചേർത്ത ഭൂപടം ഇപ്പോൾ പ്രസിദ്ധീകരിച്ചത്. വിഷയത്തിൽ പരാതികൾ ജനുവരി 7നകം നൽകാം.

Related Articles

Latest Articles