Saturday, October 3, 2026

രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് കോവിഡ് മാര്‍ഗ്ഗ നിര്‍ദേശം പുതുക്കി കേന്ദ്രം; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

ദില്ലി: രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് കോവിഡ് മാര്‍ഗ്ഗ നിര്‍ദേശം പുതുക്കി കേന്ദ്രസർക്കാർ. പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ആവശ്യമില്ല. വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്‌ക്ക് പുതിയ മാർഗ്ഗനിർദ്ദേശം ബാധകമാണ്. യാത്രയെച്ചൊല്ലി സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള തര്‍ക്കം ഒഴിവാക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

മാത്രമല്ല ഇനിമുതൽ ആഭ്യന്തര യാത്ര നടത്തുന്ന വിമാനയാത്രികർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. നിലവിൽ മൂന്ന് സീറ്റുകളുള്ള നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ക്വാറന്റീൻ, ഐസൊലേഷൻ എന്നീ കാര്യങ്ങളിൽ ഓരോ സ്ഥലങ്ങളിലുമുള്ള രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനാന്തര യാത്രയ്‌ക്കുള്ള വിലക്കുകളും കേന്ദ്രസർക്കാർ പിൻവലിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles