Monday, May 6, 2024
spot_img

പൂഞ്ച് സ്ഫോടനം: വനമേഖല സൈന്യം വളഞ്ഞു; ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു; എൻ ഐ എ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു

ശ്രീനഗർ: പൂഞ്ച് സ്‌ഫോടനത്തിൽ വിശദമായ അന്വേഷണവുമായി സൈന്യവും എൻ ഐ എ യും. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള വനമേഖല സൈന്യം വളഞ്ഞു. ആക്രമണം നടത്തിയ ഭീകരർ വനമേഖലവിട്ട് പോകാൻ സാധ്യതയില്ലാത്തതിനാൽ സൈന്യം ശക്തമായ തിരച്ചിൽ തുടരുന്നു. എൻ ഐ എ സംഘം സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദാണ് സ്ഫോടനത്തിന് പിന്നിലാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷയും കടുപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയിലാണ് കശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ജി 20 സമ്മേളനങ്ങൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആക്രമണത്തെ ഗൗരവമായി കാണുകയാണ്.

ഇന്നലെയാണ് ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹവീല്‍ദാര്‍ മന്‍ദീപ് സിങ്, നായിക് ദേബാശിഷ് ബസ്വാള്‍, നായിക് കുല്‍വന്ത് സിങ്, ഹര്‍കൃഷന്‍ സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യൂ വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നും റിപ്പോര്‍ട്ടു‍കളുണ്ട്. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. അപകടം എന്നാണ് ആദ്യം സംശയിച്ചതെങ്കിലും രാത്രിയോടെയാണ് ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിന് നേരെ വെടയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്.

Related Articles

Latest Articles