Friday, April 26, 2024
spot_img

ജഗൻ ഭരണകൂടത്തിന്റെ ഹിന്ദുവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ബിജെപി; ഗണേശപൂജ നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം

വിജയവാഡ: ഗണേശ് പന്തലുകൾ പന്തലുകൾ നിരോധിച്ചതിനെതിരെ ആന്ധ്രാപ്രദേശിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. ഗണേശ് പന്തലുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശിലെ ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളം കളക്ടറേറ്റുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കോവിഡ് സുരക്ഷാ ഉപാധികളോടെ പൊതുപന്തലുകളും മറ്റും കെട്ടി പരമാവധി 5 ദിവസം ലളിതമായി ഗണേശോത്സവം ആഘോഷിക്കാൻ അനുമതി നല്കണമെന്നാണ് ഇവരുടെ ആവശ്യം.

മറ്റ് മതങ്ങളുടെ ആഘോഷങ്ങൾക്കും, ആചാരങ്ങൾക്കും വലിയ രീതിയിൽ ആഘോഷങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട, എന്നാൽ “ഇത് ഹിന്ദുക്കളോടുള്ള വിവേചനമാണെന്ന് ബിജെപി നേതാക്കളായ സത്യ മൂർത്തി വമരാജും പാത്തുരി നാഗഭൂഷണവും തുറന്നടിച്ചു. ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖർ റെഡ്ഡിയുടെ ചരമവാർഷികം വലിയ ആഡംബരങ്ങളോടെയാണ് ആഘോഷിച്ചത്, അതുമാത്രമല്ല വിവിധ കോർപ്പറേഷനുകളുടെ ചെയർമാൻമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളും സംസ്ഥാനത്ത് വലിയ പൊതുസമ്മേളനങ്ങളോടെയാണ് നടക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഗണേശ് പന്തലുകളോ, നിമഞ്ജന ഘോഷയാത്രകളോ മാത്രം നടത്താൻ അനുവദിക്കുന്നില്ല എന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം “പരിമിതമായ ആളുകളുമായി മുഹറം ആചരിക്കാൻ മുസ്ലീങ്ങളെ അനുവദിക്കുമ്പോൾ, എന്തുകൊണ്ടാണ് ഗണേശ് പന്തലുകൾക്ക് മാത്രം അനുമതി നല്കാത്തതെന്നും ആന്ധ്രാപ്രദേശ് ബിജെപി നേതൃത്വം സംസ്ഥാന സർക്കാരിനോട് ചോദിച്ചു. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് കോവിഡ് കാരണം ഈ വർഷം ഗണേഷ് പന്തലുകളും നിമഞ്ജന ഘോഷയാത്രകളും അനുവദിക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കളുൾപ്പെടെ രംഗത്തുവന്നത്

ഗണപതി ഭഗവാന്റെ ജന്മദിനമെന്ന നിലയ്ക്ക് രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി. പുതിയ തുടക്കങ്ങളുടെയും വിഘ്‌നങ്ങൾ അകറ്റുന്നതിന്റെയും ദൈവമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ ഉത്സവം ഭദ്ര മാസത്തിലാണ് വരുന്നത്, അതായത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിലാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്. ഈ വർഷം വിനായക ചതുർത്ഥി സെപ്റ്റംബർ 10 ന് ആണ്.

Related Articles

Latest Articles