മമ്മൂട്ടിയ്ക്ക് പിറന്നാൾ ദിനത്തിൽ മകൾ സുറുമി നൽകിയ സമ്മാനം കണ്ട് കണ്ണ് മിഴിച്ച് സിനിമ ലോകം

mammootty birthday

0
mammootty
mammootty

മലയാളത്തിന്റെ സൂപ്പർ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം പിറന്നാൾ ആഘോഷിക്കുകയാണ് സിനിമ ലോകം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ മമ്മൂട്ടിക്ക് നിരവധിപേരാണ് ആശംസകളും സമ്മാനങ്ങളും നൽകുന്നത്. ഇപ്പോഴിതാ, വാപ്പച്ചിയ്ക്കായി മകൾ സുറുമി വരച്ച ഒരു പോർട്രെയ്റ്റ് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ദുൽഖർ സിനിമയിൽ ചുവടു വെച്ചെങ്കിലും വരകളുടെ ലോകമാണ് സുറുമി പങ്കുവച്ചത്. എന്നാൽ ചിത്രകാരിയാണെങ്കിലും ഇതാദ്യമായാണ് സുറുമി ഒരു പോർട്രെയ്റ്റ് ചെയ്യുന്നത്. അതും തന്റെ വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ. ഇലകൾക്കും പൂക്കൾക്കുമിടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. ഫാൻസ് പേജുകളിൽ ഇതിനകം വൈറലായി കഴിഞ്ഞ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

May be art of 1 person

മമ്മൂട്ടിയെ കുറിച്ച് മകൾ സുറുമി പറയുന്നത് ഇങ്ങനെയാണ്. “താൻ വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോഴെല്ലാം മനസ്സിൽ ആശങ്ക ഉണ്ടായിരുന്നതായി സുറുമി പറയുന്നു. കാരണം നിരവധി കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. അതുമാത്രമല്ല, താനിതുവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. പലപ്പോഴും വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു തോന്നിയിട്ടുണ്ട്. എന്നാൽ ഇതുവരെ അതിനു മുതി‍ർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും” സുറുമി പറയുന്നു.