Tuesday, May 7, 2024
spot_img

കെഎസ്ആർടിസിയിൽ ഓണം പ്രതിസന്ധി കടുക്കുന്നു; കൂലിക്ക് പകരം നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയൻ; ഓണം ബോണസുണ്ടാകില്ല; സർക്കാർ അനുവദിച്ച 50 കോടി ലഭിച്ചാൽ തിങ്കളാഴ്ച മുതൽ ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ അനുവദിച്ച 50 കോടി വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം തുടങ്ങും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് തീരുമാനം. അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ജീവിക്കാൻ കൂപ്പൺ പോരെന്നും,തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാട് കോടതിയുടേതെന്നും തൊഴിലാളികൾ വ്യകത്മാക്കി.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാൻസും കൊടുക്കേണ്ടത്.സർക്കാർ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്.ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ മറ്റൊരു ഓവർ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയിൽ സമർപ്പിച്ചിട്ടുണ്ട്.മൂന്നിലൊന്നു ശമ്പളവും,കൂപ്പണുമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ തൊഴിലാളികൾ രംഗത്തെത്തി

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിലും, ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം അനുസരിച്ചാകും കെ.എസ്.ആർ.ടി.സിയുടെയും ജീവനക്കാരുടെയും ഭാവി.

Related Articles

Latest Articles