Friday, May 3, 2024
spot_img

ഒമിക്രോൺ ഭീഷണി; സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും; വാക്സീനേഷൻ ഊർജിതമാക്കാൻ നിർദ്ദേശം

ദില്ലി: ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം വിശദാംശങ്ങൾ യോ​ഗം വിശദമായി പരിശോധിക്കും.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കാനും 7ാം ദിവസം പരിശോധന നടതതാനവും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോ​ഗ വ്യാപനത്തിനൊപ്പം രോ​ഗം ​ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്. രോ​ഗം ബാധിച്ച വ്യക്തികളെ പ്രത്യേകം പാർപ്പിക്കാനുള്ള സൗകര്യം, ഓക്സിജനടക്കം ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ പരമാവധി സംഭരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം മാസ്കും ശാരീരിക അകലവും അടക്കം പ്രാഥമിത പ്രതിരോധ തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Related Articles

Latest Articles