Saturday, May 4, 2024
spot_img

വനിതാ ദിനത്തിൽ വളയിട്ട കൈകളിൽ മെരുങ്ങി ഗുഡ്സ് ട്രെയിൻ !

പാലക്കാട് : രാജ്യാന്തര വനിതാ ദിനത്തിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ പൂർണ്ണമായും നിയന്ത്രിച്ചത് വനിതകൾ. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ പാലക്കാട്– ഈറോഡ് ഗുഡ്സ് ട്രെയിനാണ് ലോകോപൈലറ്റ് ഉൾപ്പെടെ വനിതകളുടെ നിയന്ത്രണത്തിൽ യാത്ര പൂർത്തിയാക്കിയത്. ഗുഡ്‌സ് ട്രെയിനിന്റെ അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും വനിതകളായിരുന്നു

ഇന്ന് രാവിലെ 9.35ന് പാലക്കാട് ജംക്​ഷനിൽനിന്നു പുറപ്പെട്ട ട്രെയിനിന്റെ ലോകോ പൈലറ്റിന്റെ സീറ്റിൽ എസ്.ബിജിയായിരുന്നു. സീനിയർ‌ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ.ഗായത്രിയും ഗാർഡ് സികെ നിമിഷ ഭാനുവുമായിരുന്നു. പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ട്രെയിൻ സർവീസ് നടത്തുന്നത്.

Related Articles

Latest Articles