Monday, April 29, 2024
spot_img

കലങ്ങളും അടുപ്പുകളും നിറയാന്‍ ഇനി മൂന്നുനാള്‍ മാത്രം! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന ഒഴിവാക്കി; ഭക്തർക്ക് ദേവാലയത്തിന് മുന്നിൽ സൗകര്യമൊരുക്കും

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അനന്തപുരി ഒരുങ്ങി. കലങ്ങളും അടുപ്പുകളും നിറയാന്‍ ഇനി മൂന്നുദിവസം മാത്രം. കേരളത്തിലെ നാനാതുറകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരിയിലെത്തും. പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടത്താനിരുന്ന ആരാധനകൾ ഒഴിവാക്കി. 25 ന് രാവിലെ 10.30 നാണ് അടുപ്പ് വെട്ട്. ഉച്ചയ്‌ക്ക് 2.30നാണ് നിവേദ്യം. വികാരി റവ. പി.കെ ചാക്കോ ആണ് ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്. ദേവാലയത്തിന് മുന്നിലുള്ള വീഥിയിൽ പൊങ്കാലയിടുന്നവർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം.

വിവിധ ഭാഷകളിലുള്ള ആരാധനയാണ് സാധാരണ രാവിലെ നടത്തുന്നത്. ഇതാണ് വേണ്ടെന്നുവച്ചത്.പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്തും. പൊങ്കാല ഞായറാഴ്ച ആയതിനാലാണ് ചർച്ചിന്റെ തീരുമാനം. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Related Articles

Latest Articles