അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തന്റെ ഒന്നാം ഭരണകാലത്തിന്റെ മുഖമുദ്രയായിരുന്ന ‘അബ്രഹാം ഉടമ്പടി’ വീണ്ടും സജീവമാക്കിക്കൊണ്ട് മധ്യപൂർവേഷ്യയിൽ ഒരു പുതിയ രാഷ്ട്രീയ-നയതന്ത്ര പുനഃക്രമീകരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇറാൻ യുദ്ധത്തിൽ നിന്നുള്ള ഒരു സുരക്ഷിത എക്സിറ്റ് റൂട്ടായും പ്രാദേശിക സുസ്ഥിരതയ്ക്കുള്ള ഏക മാർഗ്ഗമായും ട്രംപ് ഈ ഉടമ്പടിയെ മുന്നോട്ട് വെക്കുമ്പോൾ, പാകിസ്ഥാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിയിലാണ് ചെന്നെത്തിപ്പെട്ടിരിക്കുന്നത്. ഇസ്രായേലും അറബ്-മുസ്ലിം രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, പ്രതിരോധ ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച ചരിത്രപരമായ കരാറുകളാണ് അബ്രഹാം ഉടമ്പടി. #abrahamaccords #donaldtrump #middleeastdiplomacy #israelarabrelations #pakistanforeignpolicy #iranconflict #geopolitics #regionalstability #diplomaticcrisis #usforeignpolicy #middleeastpolitics #pakistanpolicy #internationalrelations #diplomacy #globalrealignment

