Sunday, May 5, 2024
spot_img

ചണ്ഡീഗഡിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്ഥാനികൾ; കൈയോടെ പിടികൂടി സുരക്ഷാ സേന

ചണ്ഡീഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാരെ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി സുരക്ഷാ സേന പിടികൂടി. 38 കോടി രൂപ വിലമതിക്കുന്ന 6.370 കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന കണ്ടെടുത്തത്. പഞ്ചാബിലെ ഫസിൽക്ക ജില്ലയിൽ നിന്നുമാണ് കള്ളക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കണ്ടെടുത്തതിന് പിറകെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ സേന വെടിയുതിർത്തു. പ്രതികളിൽ നിന്നും ഉയർന്ന നിലവാരമുള്ള 190 ഗ്രാം ഒപിയവും പിടിച്ചെടുത്തു.

സംസ്ഥാനത്ത് വൻ തോതിൽ മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധനകൾ നടത്തിയത്.കഴിഞ്ഞ ദിവസം 22.65 കോടി വില വരുന്ന ഹെറോയിൻ ജില്ലയിൽ നിന്നും പിടിച്ചെടുത്തിരുന്നു. അതിർത്തി വഴി കടത്താൻ ശ്രമിച്ച 8 കിലോ മയക്കുമരുന്ന് ജമ്മുവിൽ നിന്നും സുരക്ഷാ സേന പിടികൂടിയിരുന്നു. പഞ്ചാബ് അതിർത്തിയിൽ നിന്നും വൻ ആയുധ ശേഖരവും ബിഎസ്എഫ് കണ്ടെത്തി.

Related Articles

Latest Articles