പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ തെരുവുനായകളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. എട്ട് നായകളെയാണ് ഇക്കഴിഞ്ഞ 21ന് കുളപ്പുള്ളി, ആലിൻചുവട് എന്നിവിടങ്ങളിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.

