തിരുവനന്തപുരം; പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇക്കുറി പോരാട്ടം കനക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു.തത്വമയി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാർഥി എൻ ഹരിയും ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പനും തമ്മിലായിരിക്കും മുഖ്യ പോരാട്ടം.
കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് വിജയ സാധ്യത ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം പാലായില്‍ വിജയിച്ചതിന് പിന്നിൽ എൻ എസ് എസിന്‍റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഈ ഉപതിരഞ്ഞെടുപ്പിൽ എൻ എസ് എസ്സിന്‍റെ പിന്തുണ ആർക്കൊപ്പമാണോ അവർ പാലായിൽ വിജയിക്കുമെന്നും പി.സി ജോർജ് എം എല്‍ എ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥി എൻ ഹരിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജനപക്ഷം പാര്‍ട്ടി നേതാവ് കൂടിയായ പി സി ജോര്‍ജ് വ്യക്തമാക്കി. ഈ ഉപതിരഞ്ഞെടുപ്പിൽ സമുദായ എകീകരണം പ്രതിഫലിക്കാൻ സാധ്യത ഉണ്ടെന്നും പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞു.

