Saturday, October 3, 2026

മുഖ്യമന്ത്രിയെ വധിച്ച പ്രതിയുടെ വധശിക്ഷയിൽ ഇളവില്ലെന്ന് സുപ്രീംകോടതി; ആഭ്യന്തര മന്ത്രാലയത്തിന് ദയാഹർജ്ജിയിൽ തീരുമാനമെടുക്കാം; 26 കൊല്ലമായി ജയിലിൽ കഴിയുന്ന ബൽവന്ത് സിംഗിന്റെ ഹർജി തള്ളി

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസിൽ പ്രതി ബൽവന്ത് സിംഗ് രജോവാനയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബിയാന്ത് സിംഗിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് 2007 ജൂലൈയിൽ രജോനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കഴിഞ്ഞ 26 വർഷമായി ഇയാൾ ജയിലിൽ കഴിയുകയാണ്. ബല്‍വന്ത് സിംഗ് രജോന സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രീം കോടതി ബെഞ്ച്, ബല്‍വന്ത് സിംഗ് രജോനയുടെ ദയാഹര്‍ജിയില്‍, ആവശ്യമെന്ന് തോന്നുമ്പോള്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്

1995-ൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബൽവന്ത് സിംഗ് രാജോന. 2007-ൽ സി.ബി.ഐ കോടതി രാജോണയ്ക്ക് വധശിക്ഷ വിധിച്ചു. 1995-ലാണ് പഞ്ചാബ് സിവില്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്ന സ്ഫോടനത്തില്‍ ബിയാന്ത് സിങ്ങിനെയും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസ് കോൺസ്റ്റബിളായിരുന്നു പ്രതി ബൽവന്ത് സിംഗ് രജോവാന

Related Articles

Latest Articles