Wednesday, September 23, 2026

14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയില്‍; മോദിയുമായി നിർണായക കൂടിക്കാഴ്ച ആരംഭിച്ചു

ദില്ലി: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ (Japan) പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുമിയോ കിഷിദയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം മാനിച്ചാണ് ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. അവസാനമായി 2018 ൽ ടോക്കിയോയിൽ വെച്ചാണ് ഉച്ചകോടി നടന്നത്.വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും, അവലോകനം ചെയ്യാനും ഉച്ചകോടി അവസരമൊരുക്കും എന്നാണ് വിലയിരുത്തൽ.

പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയാകും. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവും ചർച്ച ചെയ്യും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി പദ്ധതി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ നടന്നുവരുന്നുണ്ട്. അതേസമയം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി തിങ്കളാഴ്ച നടക്കുന്ന വെർച്വൽ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. യോഗത്തിൽ ഉഭയകക്ഷി വ്യാപാര ബന്ധം ഉൾപ്പെടെ ഒട്ടേറെ സുപ്രധാന കാര്യങ്ങൾ ചർച്ചാ വിഷയമാവുമെന്നാണ് വിവരം.

Related Articles

Latest Articles