Friday, May 10, 2024
spot_img

‘ ദാവോസ് അജണ്ട 2022′; പ്രധാനമന്ത്രി ഇന്ന് ലോകനേതാക്കളെ അഭിസംബോധന ചെയ്യും

ദില്ലി: ലോക എക്കണോമിക് ഫോറത്തിന്റെ ‘ദാവോസ് അജണ്ട’യിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് (Modi Will Address WEF Today) പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് പരിപാടി നടക്കുന്നത്. ഇന്ന് മുതൽ 21 വരെയാണ് പരിപാടി നടക്കുന്നത്. വെബ്‌സൈറ്റുകളും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചാകും ഈ വർഷവും ചടങ്ങ് നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പരിപാടികളെക്കുറിച്ച് ലോകനേതാക്കൾ വ്യക്തമാക്കുന്ന ആദ്യ ഔദ്യോഗിക ചടങ്ങ് കൂടിയാകും ‘ ദാവോസ് അജണ്ട 2022’. ലോകനേതാക്കൾക്ക് പുറമെ വ്യവസായ പ്രമുഖർ, അന്താരാഷ്‌ട്ര സംഘടനകൾ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. ‘ ദ സ്‌റ്റേറ്റ് ഓഫ് ദ വേൾഡ് ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

അതോടൊപ്പം ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയാകും. അവ മറികടക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും നേതാക്കൾ മുന്നോട്ട് വയ്‌ക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഇന്തൊനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യൂറോപ്യൻ യൂണിയൻ മേധാവി ഉർസുവ വോൺ ഡർലെയ്ൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നൈജീരിയൻ വൈസ് പ്രസിഡന്റ് യെമി ഒസിൻബജോ തുടങ്ങി നിരവധി രാഷ്‌ട്രത്തലവന്മാർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും

Related Articles

Latest Articles