Saturday, May 4, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും, നാനോ യൂറിയ പ്ലാന്റ് ഉദ്ഘടനം ചെയ്യും

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഉദ്ഘാടനം നിർവ്വഹിക്കുന്നതിനുമായാണ് അദ്ദേഹം ഗുജറാത്തിലെത്തുന്നത്. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്കോട്ടിൽ പുതുതായി നിർമ്മിച്ച മാതുശ്രീ കെ.ഡി.പി. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കും. ശ്രീ പട്ടേൽ സേവാ സമാജാണ് മാതുശ്രീ കെ.ഡി.പി. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി നിയന്ത്രിക്കുന്നത്. ഇത് ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുകയും മേഖലയിലെ ജനങ്ങൾക്ക് ലോകോത്തര ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സന്ദർശനത്തിന് ശേഷം ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രിയുടെ സംബന്ധിക്കും .

വൈകീട്ട് 4 മണിക്ക് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വച്ച് ‘സഹകർ സേ സമൃദ്ധി’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി വിവിധ സഹകരണ സ്ഥാപന നേതാക്കളുടെ സെമിനാറിൽ സംസാരിക്കും. സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.

ഇതിന് ശേഷം കലോലിലെ ഇഫ്കോയിൽ നിർമ്മിച്ച നാനോ യൂറിയ പ്ലാന്റും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഏകദേശം 175 കോടി രൂപ ചെലവിലാണ് നാനോ യൂറിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. നാനോ യൂറിയയുടെ ഉപയോഗത്തിലൂടെ വിളവ് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് അത്യാധുനിക നാനോ വളം പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രതിദിനം 500 മില്ലി 1.5 ലക്ഷം കുപ്പി ദ്രവീകൃത യൂറിയ ഉത്പാദിപ്പിക്കും.

Related Articles

Latest Articles