Friday, October 2, 2026

പാലക്കാട് പോക്‌സോ കേസ്; പ്രതി വീട്ട്മുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

2021ല്‍ പോക്‌സോ കേസില്‍ പ്രതിയായ പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാ (55) നാണ് ജീവനൊടുക്കിയത്. സഹോദരന്റെ വീട്ട്മുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

സുലൈമാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടുകാര്‍ ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്തു . സുലൈമാന്‍റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Related Articles

Latest Articles